അമിതാഭിന്റെ മകനായി ഋഷി കപൂര്‍: ‘102 നോട്ട് ഔട്ട്’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്ന ‘102 നോട്ട് ഔട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അമിതാഭിന്റെ മകനായാണ് ഋഷി കപൂര്‍ വേഷമിടുന്നത്.

ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 102 വയസ്സുള്ള കഥാപാത്രമായി ബിഗ് ബി എത്തുമ്പോള്‍ 75 കാരനായ മകനായി ഋഷി കപൂറും വേഷമിടുന്നു. പ്രേക്ഷകര്‍ക്ക് ചിരിയുണര്‍ത്തും വിധമാണ് പുറത്തിറങ്ങിയിട്ടുള്ള ട്രെയിലര്‍.  ഒരു ഗുജറാത്തി നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സോണി പിക്‌ചേഴ്‌സാണ് ‘102 നോട്ട് ഔട്ട്’ തിയേറ്റേറുകളിലെത്തിക്കുന്നത്

ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും കഥപറയുന്നു. സൗമ്യ ജോഷിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സലിം സുലൈമാന്‍, എആര്‍ റഹ്മാന്‍, എന്നിവര്‍ ചേര്‍ന്നാണ് 102 നോട്ട് ഔട്ടിനായി സംഗീതം നിര്‍വ്വഹിക്കുന്നത്. മെയ് നാലിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

DONT MISS
Top