പിസി ജോര്‍ജ്ജിന്റെ കുമ്പസാരം കേള്‍ക്കുന്ന അച്ചന് തലകറങ്ങുമോ? ഡെമോക്രേസി

കര്‍ത്താവേ, പെസഹാബുധന്‍ ദിവസം പിസി ജോര്‍ജ്ജിന് ആണ്ടുകുര്‍ബാന നടത്താന്‍ നിയമസഭയ്ക്ക് അവധി അനുവദിക്കാത്ത സഭയിലെ പാപികളായ സഖാക്കളോട് പൊറുത്തുകൊടുക്കേണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ചിലര്‍ക്ക് തോന്നിയിരിക്കണം. പെസഹയുടെയും ഈസ്റ്ററിന്റെയുമൊക്കെ സന്ദേശം നിയമസഭയില്‍ ചര്‍ച്ച ചെയ്യിപ്പിക്കണം എന്നതായിരുന്നു രാവിലെ നിയമസഭയിലെത്തിയപ്പോള്‍ പിസി ജോര്‍ജ്ജിന്റെ ആഗ്രഹം.

പെസഹാവ്യാഴത്തിന്റെ തലേദിവസമായ പെസഹബുധന് സത്യക്രിസ്ത്യാനികളായ സാമാജികര്‍ക്ക് ആണ്ടുകുര്‍ബാന നടത്താന്‍ നിയമസഭയ്ക്ക് അവധി അനുവദിക്കാത്തതിനാല്‍ ഉളവായിട്ടുള്ളതായി പറയപ്പെടുന്ന ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തി ചര്‍ച്ചചെയ്യണം എന്നതായിരുന്നു പിസി ജോര്‍ജിന്റെ ആഗ്രഹം. പക്ഷേ എന്തുചെയ്യാന്‍ നിയമസഭയിലെ ഏകാംഗപാര്‍ട്ടിയും അതിലെ ഏകാംഗസാമാജികനുമായിപ്പോയില്ലേ. അതിനാല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മറ്റൊരുവിഷയത്തിന്റെ ചര്‍ച്ചക്കിടെ പിസി തന്റെ ലീവ് ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചു. പക്ഷേ പിസിയുടെ കുമ്പസാരം കേള്‍ക്കുന്ന പള്ളീലച്ചന്‍ തല കറങ്ങിവീഴുമെന്നായിരുന്നു ചില സാമാജികരുടെ പേടി.

DONT MISS
Top