സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് യോഗം ചേരും. സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുക.

പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയവും കെഎംമാണി വിഷയവും വയൽക്കിളി സമരവും യോഗത്തിൽ ചർച്ചയ്ക്കെത്തുമെന്നാണ് സൂചന.

അതേസമയം, കാനം രാജേന്ദ്രന്‍ – കെഇ ഇസ്മയില്‍ പോര് യോഗത്തിലെ ചര്‍ച്ചകളിലും നിഴലിക്കുമെമെന്നും വാര്‍ത്തകളുണ്ട്. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഇസ്മയിലിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കാനം അവതരിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top