കോ​ൺ​ഗ്ര​സു​മാ​യി കേംബ്രിഡ്ജ് അ​ന​ലി​റ്റി​ക്ക സ​ഹ​ക​രി​ച്ചെ​ന്ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെന്റില്‍ വെ​ളി​പ്പെ​ടു​ത്ത​ൽ

ക്രിസ്റ്റഫര്‍ വെയ്ല്‍ ബിട്ടീഷ് പാര്‍ലമെന്റില്‍

ലണ്ടന്‍: ഫെയ്‌സ്ബുക്കില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതന്റെ പേരില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നുവെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തല്‍. കേംബ്രിഡ്ജ് അ​ന​ലി​റ്റി​ക്ക മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ ക്രി​സ്റ്റ​ഫ​ർ വെ​യ്‌​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോണള്‍​ഡ് ട്രം​പിന്റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഫെയ്‌സ്ബുക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക  ചോ​ർ​ത്തി​യെ​ന്ന ക്രി​സ്റ്റ​ഫ​ർ വെ​യ്‌​ല്‍ നേരത്തെ നടത്തിയ
വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.  ഇതേക്കുറിച്ച് ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിശദീകരിക്കവെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തില്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ നടത്തിയത്.

കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യ്ക്ക് ഇ​ന്ത്യ​യി​ൽ ഓ​ഫീ​സും ജീ​വ​ന​ക്കാ​രും ഉ​ണ്ടെ​ന്ന് വെ​യ്‌​ൽ പ​റ​ഞ്ഞു. ക​മ്പ​നി വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ​ത്. പ്രാദേ​ശി​ക ത​ല​ത്തി​ലു​ൾ​പ്പെ​ടെ എ​ല്ലാ രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ളും കോ​ൺ​ഗ്ര​സി​നാ​യി ക​മ്പ​നി നി​ർ​വ​ഹി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യോ എ​ന്ന​തു സം​ബ​ന്ധി​ച്ച് അ​റി​വി​ല്ലെ​ന്നും പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​താ​യി അ​റി​യാ​മെ​ന്നും വെ​യ്‌​ൽ പ​റ​യു​ന്നു. ബ്രി​ട്ട​നേ​ക്കാ​ൾ വ​ലു​താ​ണ് ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​നം ത​ന്നെ. ക​മ്പ​നി​ക്ക് അ​വി​ടെ ഓ​ഫീ​സും ജീ​വ​ന​ക്കാ​രു​മു​ണ്ടെ​ന്ന് വെ​യ്‌​ൽ വെ​ളി​പ്പെ​ടു​ത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top