ചെങ്ങന്നൂര്‍, കര്‍ണാടക തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

പ്രതീകാത്മക ചിത്രം

ദില്ലി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്, കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിനായി ഇന്ന് 11 മണിക്ക്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും.

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമ്പൂര്‍ണ്ണ കാര്യങ്ങള്‍ ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തീയതി തീരുമാനിക്കുകയും ചെയ്തു. മെയ് മാസമായിരിക്കും കര്‍ണാടക തെരഞ്ഞെടുപ്പ് എന്ന സൂചനയാണ് ലഭിക്കുന്നത്. കര്‍ണാകയ്ക്ക് പുറമെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവും ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തും എന്നാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫും, യുഡിഎഫും, ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചു കഴിഞ്ഞു. സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഡി വിജയകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പിഎസ് ശ്രീധരന്‍ പിള്ളയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

DONT MISS
Top