നമോ, എഐസിസി ആപ്പുകള്‍ ശരിക്കും ആപ്പാകുമ്പോള്‍ കേരളത്തിലെ പാര്‍ട്ടികളുടെ ആപ്പുകളുടെ അവസ്ഥയെന്ത്? ഒരവലോകനം

നമോ ആപ്പും എഐസിസിയുടെ ആപ്പും ഒക്കെ മനുഷ്യന് ആപ്പായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആപ്പുകളുടെ അവസ്ഥ എന്തായിരിക്കും ?

സിപിഐഎം കേരള

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സിപിഐഎം കേരള എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ നമ്മുടെ ഫോണിലെ ഏഴ് ഡാറ്റകള്‍ അവര്‍ക്ക് പരിശോധിക്കുവാനുള്ള അനുമതി നല്‍കണം.

കോണ്‍ടാക്ട് ലിസ്റ്റിലെ വിവരങ്ങള്‍, ലൊക്കേഷന്‍, എസ്എംഎസ്, ഫോണ്‍ കോളുകള്‍, ഫോട്ടോസ് / മീഡിയ ഫയലുകള്‍, വൈ ഫൈ കണക്ഷന്‍ വിവരങ്ങള്‍, ഫോണിലെ മറ്റ് വിവരങ്ങള്‍ ഇവയൊക്കെ പരിശോധിക്കാനുള്ള അവകാശമാണ് നല്‍കേണ്ടത്.

ബിജെപി കേരള

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബിജെപി കേരള എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ നമ്മുടെ ഫോണിലെ മൂന്ന് ഡാറ്റകള്‍ അവര്‍ക്ക് പരിശോധിക്കാനുള്ള അനുമതി നല്‍കണം.

ഐഡന്റിറ്റി, ലൊക്കേഷന്‍, ഫോട്ടോസ് / മീഡിയ ഫയലുകള്‍ എന്നിവ പരിശോധിക്കാനുള്ള അനുമതിയാണ് നല്‍കേണ്ടത്.

കേരള പിസിസി

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കേരള പിസിസി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ നമ്മുടെ ഫോണിലെ അഞ്ച് ഡാറ്റകള്‍ അവര്‍ക്ക് പരിശോധിക്കാനുള്ള അനുമതി നല്‍കണം.

ഐഡന്റിറ്റി, ലൊക്കേഷന്‍, ഫോണ്‍ കോളുകള്‍, ഫോട്ടോസ് / മീഡിയ ഫയലുകള്‍, ഫോണിലെ മറ്റ് വിവരങ്ങള്‍ ഇവയൊക്കെ പരിശോധിക്കാനുള്ള അവകാശമാണ് നല്‍കേണ്ടത്.

******

ഈ ഡാറ്റ ഒക്കെ ഈ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നുണ്ടോ ? അതോ ആപ്പുകള്‍ വികസിപ്പിച്ച് എടുത്ത വ്യക്തികളും സ്ഥാപനങ്ങളും അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നൊന്നും അറിയില്ല. പക്ഷേ ഇതിന്റെ ഒക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഡാറ്റ വിളവെടുപ്പ് നടത്താം. സ്‌നൂപ്പിംഗിനും പറ്റിയ ഒരു ടൂള്‍ ആയി ഈ ആപ്പുകള്‍ മാറുകയാണ്.

DONT MISS
Top