കാമുകി കത്രീന കൈഫല്ല; ഗോസിപ്പുകള്‍ക്ക് വിട നല്‍കി ആകാശ് അംബാനി വിവാഹിതനാകുന്നു

മുംബൈ: ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ശനിയാഴ്ച ഗോവയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകിയായ ശ്ലോക മേഹ്തയാണ് വധു.

രാജ്യത്തെ സമ്പന്നരിലൊരാളും റിലയന്‍സ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് 26കാരനായ ആകാശ് അംബാനി. ഒന്നിച്ചു പഠിച്ച കൂട്ടുകാരിയെ തന്നെയാണ് ആകാശ് വിവാഹം കഴിക്കുന്നത്.

പ്രമുഖ രത്‌ന വ്യാപാരിയും രത്‌ന വ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറുമായ റസല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ആകാശും ശ്ലോകയും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചവരാണ്. റിലയന്‍സ് ജിയോയുടെ ചുമതല വഹിക്കുകയാണ് ഇപ്പോള്‍ ആകാശ് അംബാനി. ശ്ലോക മേഹ്ത്ത റോസി ബ്ലൂ ഇന്ത്യുടെ പ്രധാന ചുമതല വഹിക്കുന്നു.

ആകാശ് അംബാനിയുടെ വിവാഹം സംബന്ധിച്ച് നേരത്തെ വിവിധ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. ബോളിവുഡ് താരം കത്രീന കൈഫ് ആകാശിന്റെ കാമുകിയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരെയും പാര്‍ട്ടികളില്‍ ഒന്നിട്ടുകണ്ടതാണ് പാപ്പരാസികളെ സംശയത്തിലാക്കിയത്. എന്നാല്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് തന്റെ കാമുകിയെത്തന്നെയാണ് താന്‍ വിവാഹം കഴിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആകാശ് അംബാനി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top