റഷ്യയില്‍ ഷോപ്പിംഗ് മാളില്‍ തീപിടുത്തം; 37 മരണം, 69 പേരെ കാണാതായി

തീപിടുത്തം ഉണ്ടായ മാള്‍

മോസ്‌കോ: റഷ്യയില്‍ സൈബീരിയനിലെ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപിടുത്തത്തില്‍ 37 മരണം. 69 പേരെയാണ് തീപിടുത്തത്തില്‍ കാണാതായിരിക്കുന്നത്. ഇവര്‍ കെട്ടിടത്തിനകത്ത് അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. കെട്ടിടത്തിനകത്ത് അകപ്പെട്ടവരില്‍ 40 പേരും കുട്ടികളാണെന്നാണ് പുറത്തു വരുന്നു റിപ്പോര്‍ട്ട്. 43 പേര്‍ക്ക് തീപിടുത്തത്തില്‍ പൊള്ളലേറ്റു.

കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോപ്പിംഗ് മാളിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള സിനിമാ തിയേറ്ററിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം മൂലമാണോ അതോ പുക ശ്വസിച്ചതു മൂലമാണോ ആളുകള്‍ മരിച്ചതെന്ന് വ്യക്തമല്ല.

അഗ്നി ശമന സേന സ്ഥലത്തെത്തി കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചു. എന്നാല്‍ ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല. തീപിടിക്കുന്ന സമയത്ത് മാളില്‍ 200 ഓളം പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top