രാഷ്ട്രീയം മറന്ന് ‘ഓട്ടോറിക്ഷ’യുടെ ചിത്രീകരണം കാണാന്‍ നേതാക്കള്‍ എത്തി

അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം പിസി ജോര്‍ജ്

അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷയുടെ ചിത്രീകരണം കാണാന്‍  രാഷ്ട്രീയം മറന്ന് വിവിധ നേതാക്കള്‍ എത്തി.

കണ്ണൂരിലാണ് ഓട്ടോറിക്ഷയുടെ ചിത്രീകരണം നടക്കുന്നത്. ഇത് കാണാനാണ് സുരേഷ് ഗോപി, പിസി ജോര്‍ജ്,  പികെ ശ്രീമതി ടീച്ചര്‍, കെ സുധാകര്‍ എന്നിവര്‍ എത്തിച്ചേര്‍ന്നത്.

ജയരാജ് മിത്രയാണ് ചിത്രത്തിന്റെ തിരക്കഥ . മോഹന്‍ദാസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷമാണ് അനുശ്രീ അവതരിപ്പിക്കുന്നത്.

ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിനിശേഷം സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടോറിക്ഷ. സുജിത് തന്നെയാണ് ഓട്ടോറിക്ഷയുടെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.

DONT MISS
Top