എത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാര്‍; ചൈനക്ക് മറുപടിയുമായി നിര്‍മല സീതാരാമന്‍

നിര്‍മല സീതാരാമന്‍

ദില്ലി: ഏത് അപ്രതീക്ഷിതമായ സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. ചൈനയുടെ വെല്ലുവിളിക്ക് മറുപടി നല്‍കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങള്‍ വളരെ ജാഗ്രതയോടെയാണിരിക്കുന്നത്. അതുകൊണ്ട് ഡോക്‌ലാമില്‍ അപ്രതീക്ഷിതമായി എന്ത് സംഭവിച്ചാലും അതിനെ നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഡോക്‌ലാമില്‍ ചൈന തങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംഭവാലെ നിഷേധിച്ചിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മാറ്റംവരുത്താന്‍ ചൈന എന്തെങ്കിലും ശ്രമം നടത്തിയാല്‍ ഡോക്‌ലാമിന് സമാനമായ സംഘര്‍ഷം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡോക്‌ലാമില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോഡ് നിര്‍മാണം ആരംഭിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം തര്‍ക്ക പ്രദേശത്ത് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതോടെയാണ് ഡോക്‌ലാമില്‍ സംഘര്‍ഷം ഉണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top