യുപി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തത സംഭവം; ബിഎസ്പി എംഎല്‍എയെ പുറത്താക്കി

അനില്‍ കുമാര്‍ സിംഗ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ബിഎസ്പി എംഎല്‍എയെ  പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഉന്നവോ എംഎല്‍എയായ അജിത് കുമാര്‍ സിംഗിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

താന്‍ യോഗി ആദിത്യനാഥിന് ഒപ്പമാണെന്ന് വോട്ട് ചെയ്ത ശേഷം ബിഎസ്പി എംഎല്‍എ അനില്‍ സിംഗ് പരസ്യമായി പറഞ്ഞിരുന്നു. എംഎല്‍എയുടെ ഈ നീക്കം മായാവതിക്ക് വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ഇന്നാണ് അനില്‍ കുമാര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബിഎസ്പി അറിയിച്ചത്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് ആകെയുള്ള പത്ത് സീറ്റുകളില്‍ ഒമ്പത് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയം നേടി. രാജ്യസഭയില്‍ പാര്‍ട്ടിക്കൊരു അംഗത്തെ നേടിയെടുക്കാന്‍ കാത്തിരുന്ന ബിഎസ്പി അധ്യക്ഷ മായാവതിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top