സ്വയം നിയന്ത്രിയ ഊബര്‍ കാറിന്റെ അപകട ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

അമേരിക്കയിലെ അരിസോണയില്‍ കഴിഞ്ഞ ദിവസമാണ് സ്വയം നിയന്ത്രിത ഊബര്‍ കാറിടിച്ച് ഒരു സ്ത്രീ മരിക്കാനിടയായത്. ഇതോടെ സ്വയം നിയന്ത്രിത കാറുകള്‍ പരീക്ഷിക്കുന്നത് ഊബര്‍ നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ടൊയോട്ടയും സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണം നിര്‍ത്തിവച്ചിട്ടുണ്ട്.

എലൈന ഹെഴ്‌സ്ബര്‍ഗ് എന്ന യുവതിയാണ് ഊബര്‍ കാറിടിച്ച് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്നു ഇവര്‍. 65 കിലോമീറ്ററിലേറെ വേഗതയില്‍ പാഞ്ഞുവരികയായിരുന്നു കാര്‍. എന്നാല്‍ എലൈനയെ തിരിച്ചറിയാതെ കാര്‍ മുന്നോട്ട് കുതിച്ചപ്പോഴാണ് അപകടമുണ്ടായത്.

ഇത് യൂബറിന്റെ ഭാഗത്തുനിന്നും മാത്രമുണ്ടായ ഒരു തെറ്റാണെന്ന് പൊലീസ് പ്രതികരിച്ചു. പൊലീസാണ് അപകട വീഡിയോകള്‍ പുറത്തുവിട്ടത്. കാറിന്റെ അകത്തുനിന്നും പുറത്തുനിന്നും ചിത്രീകരിച്ച രണ്ട് വീഡിയോകളാണ് പുറന്നുവിട്ടിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top