‘അമിത് ഷാ കള്ളം പറയുകയാണ്’; കത്ത് തള്ളി ചന്ദ്രബാബു നായിഡു

ചന്ദ്രബാബു നായിഡു

ദില്ലി: ടിഡിപി എന്‍ഡിഎയില്‍ നിന്നും വിട്ടുപോയത് ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ അമിത് ഷാ അയച്ച കത്ത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തള്ളി. കത്തില്‍ അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് തള്ളിയിരിക്കുന്നത്.

കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ കള്ളമാണ്. ബിജെപിയുടെ മനോഭാവത്തെയാണ് അത് സൂചിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രേത്യക സഹായങ്ങള്‍
നല്‍കുന്നുണ്ട്. എന്നാല്‍ ആന്ധ്രാപ്രദേശിന് കുറച്ച് സഹായങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ആന്ധ്രാപ്രദേശിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കിയെന്നും എന്നാല്‍ അതൊന്നും വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്നും അമിത് ഷാ കത്തില്‍ പറയുന്നു. എന്നാല്‍ അത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കഴിവില്ലാത്തവരാണെന്ന് കാണിക്കാന്‍ മനപൂര്‍വ്വം പറഞ്ഞതാണെന്നും നായിഡു കുറ്റപ്പെടുത്തി.

മികച്ച ആഭ്യന്തര ഉത്പാദനവും കാര്‍ഷിക രംഗവുമുള്ള സംസ്ഥാനമാണ് ഞങ്ങളുടേത്. ഒട്ടേറെ ദേശീയ അവാര്‍ഡുകള്‍ ആന്ധ്രാപ്രദേശ് സ്വന്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കാര്യക്ഷമാമായ പ്രവര്‍ത്തനങ്ങള്‍ മൂലം സംസ്ഥാനത്ത് നല്ല വികസനം ഉണ്ടായതായും ചന്ദ്രബാബു നായിഡു പറഞ്ഞു.

DONT MISS
Top