കിം കര്‍ദഷിയാനെപ്പോലെയാകണം; ശസ്ത്രക്രിയയ്ക്കായി യുവതി ചെലവഴിച്ചത് മൂന്ന് കോടിരൂപ

ജെന്നിഫര്‍ പാംപ്‌ലോണ

അമേരിക്കയിലെ പ്രമുഖ റിയാലിറ്റി ഷോ അവതാരികയും നടിയും മോഡലുമൊക്കെയായ കിം കര്‍ദഷിയാനെപ്പോലെയാകാന്‍ യുവതി ചെലവഴിച്ചത് മൂന്നുകോടിയോളം രൂപ. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ശസ്ത്രക്രിയ നടത്തിയാണ് ബ്രസീല്‍ സ്വദേശിയായ ജെന്നിഫര്‍ പാംപ്‌ലോണ എന്ന യുവതി തന്റെ ശരീരം കിമ്മിനെപ്പോലെ മാറ്റിയെടുത്തത്.

ശസ്ത്രക്രിയയ്ക്കുശേഷം ജെന്നിഫര്‍ ഒരു ഫോട്ടോഷൂട്ടും നടത്തി. പരിപൂര്‍ണ നഗ്നയായിയാണ് ജെന്നിഫറിന്റെ ഫോട്ടോ ഷൂട്ട്. ജെന്നിഫറിന്റെ ദേഹത്ത് ഗില്‍ട്ട് പെയിന്റ് മാത്രമാണ് ഉണ്ടായിരുന്നത്.

ഈയടുത്താണ് ജെന്നിഫര്‍ വീണ്ടും തന്റെ മൂക്കിന് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ നിരന്തരം ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിനോ ഇതിനായി പണം ചെലവഴിക്കുന്നതിനോ തനിക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്ന് ജെന്നിഫര്‍ പറയുന്നു.

ശസ്ത്രക്രിയയ്ക്കായി ചെലവഴിച്ച തുക തന്റെ പുതിയ രൂപത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കുമെന്നും താന്‍ വളരെ സന്തോഷവതിയാണെന്നും യുവതി പറയുന്നു. ശസ്ത്രക്രിയയക്കുശേഷം തന്റെ ആത്മവിശ്വാസം കൂടിയതായും ജെന്നിഫര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top