സിഗരറ്റ് വലിക്കുന്ന കാട്ടാന; ആ പുക ഏത് സിഗരറ്റിന്റെയാണെന്ന് ആശ്ചര്യപ്പെട്ട് സോഷ്യല്‍മീഡിയ ( വീഡിയോ)

ദില്ലി: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച സിഗരറ്റ് വലിക്കുന്ന കാട്ടാനയുടെ വീഡിയോ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നു. ആന സിഗരറ്റ് വലിക്കുമോ ഇല്ലയോ എന്നതും കാട്ടാനയ്‌ക്കെവിടെ നിന്ന് സിരഗറ്റ് കിട്ടി എന്നതും ഇതിനുമാത്രം പുക വരാന്‍ ഏതു ബ്രാന്‍ഡ് സിഗരറ്റാണ് വലിച്ചതെന്നുമൊക്കെയുള്ള രസകരമായ സംശയങ്ങളുമുണ്ടായി.

മാര്‍ച്ച് 20നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. വേള്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ ഷെയര്‍ ചെയ്തത്. പിന്നീടാണ് മറ്റുള്ളവര്‍ ഇത് ഷെയര്‍ ചെയ്തു തുടങ്ങിയത്.

നിലത്തുനിന്ന് എന്തോ എടുത്ത് വായില്‍ വെക്കുന്നതും പിന്നീട് വായില്‍ നിന്ന് പുക വരുന്നതുമാണ് വീഡിയോയിലുള്ളത്. സിഗരറ്റ് വലിക്കുന്നതു പോലെ ആസ്വദിച്ച് പുക വിടുന്നതായും വീഡിയോ കാണുമ്പോള്‍ തോന്നാം. വേള്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വിനയ്കുമാര്‍ കഴിഞ്ഞ വര്‍ഷം എടുത്ത വീഡിയോയാണിത്.

കഴിഞ്ഞ ദിവസം വിനയ്കുമാര്‍ വീഡിയോ വീണ്ടും സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. മുന്‍പ് പലവട്ടം കാട്ടാനകള്‍ ഇത്തരത്തില്‍ പുകയൂതുന്നത് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് വീഡിയോ എടുക്കുന്നതെന്ന് വിനയ്കുമാര്‍ പറഞ്ഞു.

അതേമയം കാട്ടാന സിഗരറ്റ് വലിക്കുകയാണോ എന്നുള്ള സംശയത്തിന് വിശദീകരണവുമായി വേള്‍ഡ് ഫൈ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയില്‍ ആനകളെക്കുറിച്ച് പഠനം നടത്തിയ ഡോ വരുണ്‍ ഗോസ്വാമി രംഗത്തെത്തി. കാട്ടുതീയില്‍ കത്തിക്കരിഞ്ഞ മരക്കഷ്ണമാണ് ആന വായിലെടുത്ത് ചവയ്ക്കുന്നത്. അപ്പോള്‍ അതില്‍ നിന്നുണ്ടായ പുകയാണ് പുറത്തേക്ക് ഊതി വിടുന്നത്.

ചെറിയ കനലോടെ കിടക്കുന്ന ഇത്തരം മരക്കഷ്ണങ്ങള്‍ കാട്ടാനകളെ ആകര്‍ഷിക്കാറുണ്ട്. എന്താണെന്നറിയാന്‍ ചിലരത് വായിലാക്കുകയും ചെയ്യും. അതാണ് ഈ വീഡിയോയിലും സംഭവിച്ചത്. വേള്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെയാണ് ഡോ വരുണ്‍ ഗോസ്വാമി വിശദീകരണം നല്‍കിയിരിക്കുന്നത്.

DONT MISS
Top