ഓഫ്റോഡില്‍ ഡോമിനാറിനേക്കാള്‍ മികച്ചത് ഹിമാലയനോ? വീഡിയോ കാണാം

പരസ്യങ്ങളിലൂടെ നിരന്തരം ഡോമിനാര്‍ എന്‍ഫീല്‍ഡിനെ കളിയാക്കുമ്പോള്‍ ബുള്ളറ്റ് ആരാധകര്‍ക്ക് പ്രതിരോധിക്കാനിതാ ഒരു വീഡിയോ വൈറലാകുന്നു. കുത്തനെയുള്ള ഒര മണ്‍പാതയില്‍ ഹിമാലയന്‍ കുതിക്കുന്നതും ഡോമിനാര്‍ കിതയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഹിമാലയനേയും ഡോമിനാറിനേയും ഒരുനുകത്തില്‍ കെട്ടാമോ എന്നതാണ് ഉയരുന്ന ചോദ്യം. ഹിമാലയന്‍ ഒരു ഓഫ്‌റോഡറാകുമ്പോള്‍ ഡോമിനാര്‍ ഒരു സ്‌പോട്‌സ് ക്രൂയിസറാണ്. അതുകൊണ്ടും ഡോമിനാര്‍ റൈഡറുടെ ഡ്രൈവിംഗ് രീതിയുടെ പ്രശ്‌നത്താലും ഇവിടെ താരതമ്യത്തിനുള്ള സാധ്യത പരിമിതമാണ് എന്നതാണ് സത്യം.

DONT MISS
Top