‘ഒരായിരം കിനാക്കളാല്‍’; ബിജു മേനോന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ബിജു മേനോനെ നായകനാക്കി പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ഒരായിരം കിനാക്കളാല്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ യുകെയില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളിയായ ശ്രീറാം എന്ന കഥാപാത്രമാണ് ബിജു മേനോന്‍ കൈകാര്യം ചെയ്യുന്നത്. സാക്ഷി അഗര്‍വാളാണ് ചിത്രത്തിലെ നായിക.  സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, റോഷന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

DONT MISS
Top