മാര്‍ക്‌സിന്റെ ജന്മദിനാഘോഷം: ട്രിയര്‍ പട്ടണത്തിലെ ട്രാഫിക് സിഗ്നലുകള്‍ കൗതുകമാകുന്നു

മാര്‍ക്‌സിയന്‍ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാറല്‍ മാര്‍ക്‌സിന്റ ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ ട്രാഫിക് ലൈറ്റുകള്‍ക്ക് മാറ്റം വരുത്തി ജര്‍മനിയിലെ ട്രിയര്‍ പട്ടണം. ലൈറ്റുകള്‍ തെളിയുമ്പോള്‍ മാര്‍ക്‌സ് നടക്കുന്നതും കൈവിരിച്ച് നടക്കുന്നതുമായ ചിത്രങ്ങളാണ് സിഗ്നലില്‍ തെളിയുക. മാര്‍ക്‌സ് ജനിച്ചതും കൗമാരം പിന്നിട്ടതും ട്രിയറിലായിരുന്നു.

തത്ത്വചിന്തകന്‍, ചരിത്രകാരന്‍, രാഷ്ട്രീയ-സാമ്പത്തിക വിദഗ്ദ്ധന്‍, രാഷ്ട്രീയ സൈദ്ധാന്തികന്‍ എന്നീ നിലകളിലെല്ലാം കാറല്‍ മാര്‍ക്‌സ് ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണെന്നു പറയാം. 1818 മെയ് 5നാണ് അദ്ദേഹം ജനിച്ചത്. അദ്ദഹത്തിന്റെ 200-ാം ജന്മദിനാഘോഷമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദനായി കാള്‍ മാര്‍ക്‌സ് അറിയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867-1894) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top