ന്യൂക്ലിയസിന്റെ 25-ാം പ്രോജക്ട് സലാലയില്‍


സലാല: പ്രമുഖ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് നിര്‍മാതാക്കളായ ന്യൂക്ലിയസിന്റെ ഇരുപത്തിയഞ്ചാം പ്രോജക്ട് ഒമാനിലെ സലാലയില്‍. മാര്‍ച്ച് 14 മുതല്‍ 18 വരെ നടന്ന ഒമാന്‍ റിയല്‍ എസ്റ്റേറ്റ് എക്‌സ്‌പോ 2018 ലാണ് ന്യൂക്ലിയസ് യാസ്മിന്‍ പ്രോജക്ട് ലോഞ്ച് ചെയ്തത്.

ചടങ്ങില്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ സലിം അല്‍ ഷന്‍ഫാരി, സിഇഒ ഷെയ്ഖ് അലി മൊഹമ്മദ് സുദ അല്‍മഷാലി, സീരാബീസ് സിഇഒ ഷെയ്ഖ് സക്കാരിയ അല്‍ ഘസാനി ചെയര്‍മാന്‍ നിഷാദ് എന്‍പി, ന്യൂക്ലയസ് മിഡില്‍ ഈസ്റ്റ് പാര്‍ട്ട്ണര്‍മാരായ ഷെയ്ഖ് സലിം അബ്ദുള്ള അല്‍ ഷന്‍ഫാരി, ഷെയ്ഖ് ഫഹദ് ബിന്‍ അവാദ് അല്‍ ഷന്‍ഫാരി എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top