യഥാര്‍ത്ഥ നായകന്‍; മരുഭൂമിയില്‍ വാഹനം കുടുങ്ങിയ വിദേശികള്‍ക്ക് തുണയായി ദുബായ് ഭരണാധികാരി

ദുബായ്: മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്ക് സഹായവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മണലില്‍ വാഹനം പുതഞ്ഞതിനെ തുടര്‍ന്ന് മരുഭൂമിയില്‍ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്നറിയാതെ നിന്ന ഇവരെ അതുവഴിയെത്തിയ ഷെയ്ഖ് മുഹമ്മദും സംഘവും സഹായിക്കുകയായിരുന്നു.


ഷെയ്ഖ് മുഹമ്മദിന്റെ കാറില്‍ ഇവരുടെ വാഹനം കെട്ടിവലിച്ചു കയറ്റുകയായിരുന്നു. ഷെയ്ഖ് മുഹമ്മദിന്റെ ഒന്നാം നമ്പറിലുള്ള വെള്ള മെഴ്‌സിഡിസ് ബെന്‍സ് ജി ക്ലാസില്‍ വടം കെട്ടിയാണ് ഇവരുടെ വാഹനം വലിച്ചുകയറ്റിയത്. മെക്‌സിക്കന്‍ സ്വദേശിയായ ഹന്ന കാരന്‍ അരോയോ എന്ന യുവതിയാണ്  ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ വാഹനത്തിന്റെ ചിത്രവും സംഘത്തോടൊപ്പമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിത്രവും ട്വിറ്ററില്‍ യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

DONT MISS
Top