അര്‍ബുദ ബാധയില്ലാത്ത സ്തനം നീക്കം ചെയ്തു; യുവതിക്ക് 18 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍: അര്‍ബുദ ബാധയില്ലാത്ത സ്തനം നീക്കം ചെയ്ത് ആശുപത്രിയുടെ ചികിത്സാ പിഴവിന് ഇരയായ യുവതിക്ക് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. ആഹൂജാസ് പത്തോളജി സെന്ററില്‍ 2003 ലാണ്  കേസിനാസ്പദമായ സംഭവം നടന്നത്.

അര്‍ബുദ ബാധയുണ്ടെന്ന് കണ്ടെത്തി  പാത്തോളജി സെന്ററിലെ ഡോക്ടര്‍മാര്‍ യുവതിയുടെ ഇടത് സ്തനം നീക്കം ചെയ്യുകയായിരിന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയുടെ ഇടതു സ്തനത്തിന് അര്‍ബുദ ബാധയില്ലെന്ന് കണ്ടെത്തിയത്.

ആശുപത്രിയുടെ ഭാഗത്തു നിന്നുമുണ്ടായ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം ഉടന്‍ തന്നെ ഉപഭോക്തൃ കോടതിയില്‍ കേസ് നല്‍കി. ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയും കുടുംബവും അനുഭവിച്ച ശാരീരിക മാനസിക സംഘര്‍ഷങ്ങളും കണിക്കിലെടുത്താണ് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

2003 ലാണ് യുവതി ഡെറാഡൂണിലെ ആഹൂജാസ് പാത്തോളജി സെന്ററില്‍ ചികിത്സ തേടിയെത്തുന്നത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ഇടത് സ്തനത്തിന് അര്‍ബുദ ബാധയുള്ളതായി കണ്ടെത്തി. തുടര്‍ന്ന് സ്തനം നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

DONT MISS
Top