ഒരാള്‍കൂടി മരിച്ചു; തേനി കാട്ടുതീയില്‍ മരണം 17

ഫയല്‍ ചിത്രം

കുമളി: തേനി കാട്ടുതീയില്‍ പൊള്ളലേറ്റവരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. ഈറോഡ് സ്വദേശി ആര്‍ സതീഷാണ് മരിച്ചത്. മധുര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ആഴ്ച കേരളം-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ വിനോദയാത്രയ്‌ക്കെത്തിയ കോയമ്പത്തൂര്‍ കോളെജിലെ വിദ്യാര്‍ത്ഥികളടക്കം 40 പേരായിരുന്നു അകപ്പെട്ടത്.

കാട്ടിനുള്ളില്‍ ട്രക്കിംഗിന് പോയ സംഘം മടങ്ങുന്നതിനിടെയാണ് ദുരന്തം വിതച്ച് കാട്ടുതീ മേഖലയില്‍ പടര്‍ന്നത്. മലയുടെ മധ്യഭാഗത്ത് നിന്ന് തീ രണ്ടുവശത്തേക്കും പടര്‍ന്നതിനാല്‍ ട്രക്കിംഗ് സംഘത്തിന് രക്ഷപെടുന്നത് ദുഷ്‌കരമാകുകയായിരുന്നു.

DONT MISS
Top