കത്തി നില്‍ക്കുന്ന ഇലക്ട്രിക് ബള്‍ബ് ഊതി കെടുത്തി ഉദ്ഘാടനം വ്യത്യസ്തമാക്കി സയന്‍സ് പരിശീലന ക്ലാസ്സ്

കാസര്‍ഗോഡ് : ഉദ്ഘാടകന്‍ കത്തിനില്‍ക്കുന്ന ഇലക്ട്രിക് ബള്‍ബിന് മുന്നില്‍ നിന്ന് പതുക്കെ ഒന്ന് ഊതിയപ്പോള്‍ അത് അണഞ്ഞ് പോയപ്പോള്‍ അത് കണ്ട് നിന്ന സയന്‍സ് അധ്യാപകര്‍ പോലും അറിയാതെ കൈയ്യടിച്ചുപോയി. ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളെ കൂടുതല്‍ താല്പര്യരാക്കുന്നതിനായി ജില്ലയിലെ സയന്‍സ് അധ്യാപകര്‍ക്ക് നടത്തിയ ഏകദിന പരിശീലനത്തിനാണ് ഈ ന്യൂനതമായ ഉദ്ഘാടന ചടങ്ങ് നടന്നത്.

സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ അധ്യാപക പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണങ്ങള്‍ വ്യത്യസ്തവും ലളിതവുമായ പുത്തന്‍ രീതികളിലൂടെ അധ്യാപകര്‍ക്ക് പരീക്ഷണങ്ങളിലൂടെ പകര്‍ന്ന് നല്‍കി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

സയന്‍സ് പരിശീലനങ്ങള്‍ വളരെ ചെലവേറിയതാണെന്ന പൊതുവെയുളള ധാരണകള്‍ മാറ്റുന്നതിന് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചാണ് പരിശീലനത്തില്‍ പല പരീക്ഷണങ്ങളും നടത്തിയത്.

സ്‌കൂള്‍ എച്ച്.എം, എം.വി.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ഡോ: ഗിരീഷ് ചോലയില്‍ മുഖ്യ അതിഥിയായി. കെ.വി.പ്രകാശന്‍, പി.എസ്. സന്തോഷ് കുമാര്‍ മനോജ് കുമാര്‍ പാണത്തൂര്‍, പ്രണവ് കുമാര്‍, സന്തോഷ് കക്കാട് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

DONT MISS
Top