സോണിയുമായി കൈകോര്‍ത്ത് പൃഥ്വിരാജ് പ്രൊ​ഡ​ക്ഷ​ന്‍, ഒരുങ്ങുന്നത് വമ്പന്‍ മലയാള ചിത്രം

ഓഗസ്റ്റ്‌ സിനിമയില്‍ നിന്നും മാറി പുതിയ പ്രോഡക്ഷന്‍ കമ്പനി ആരംഭിച്ച പൃ​ഥ്വി​രാ​ജിന്‍റെ പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​നും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോ​ണി പി​ക്ച്ചേ​ഴ്സും ത​മ്മി​ൽ കൈ​കോ​ർ​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഒ​രു ചി​ത്ര​ത്തി​നാ​യാ​ണ് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​നും സോ​ണി പി​ക്ച്ചേ​ഴ്സും ത​മ്മി​ൽ ഒ​ന്നി​ക്കു​ന്ന​ത്.

ഒഫീഷ്യല്‍ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പൃ​ഥ്വി​രാ​ജ് സോ​ണി പി​ക്ച്ചേ​ഴ്സു​മാ​യി ചേര്‍ന്ന് ഒരു മലയാള സിനിമക്ക് രൂപം നല്‍കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്, എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചോ മറ്റു വിവരങ്ങളെ പറ്റിയോയുള്ള കാര്യങ്ങള്‍ ഒന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സോ​ണി പി​ക്ച്ചേ​ഴ്സ് എന്റര്‍ടൈമേന്റ്റ് മാനേജിംഗ് ഡയറക്റ്റര്‍ വിവേക് കൃഷ്ണനും പൃ​ഥ്വി​രാജും ഒരുമിച്ചു നില്‍കുന്ന ചിത്രത്തോടൊപ്പമാണ് പുതിയ സംരംഭത്തിനേ കുറിച്ചുള്ള പൃ​ഥ്വി​രാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്. ആ​ദ്യ​മാ​യാ​ണ് സോ​ണി പി​ക്ച്ചേ​ഴ്സ് ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ന്ന​ത് എന്നതും ഈ പുതിയ കുട്ടായ്മയുടെ ഏറ്റവുംവലിയ സവിശേഷതയാണ്.

ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, ആര്യ തുടങ്ങിയവരോടൊപ്പം ഉറുമി സിനിമയിലൂടെ പൃ​ഥ്വി​രാ​ജ് ആരംഭിച്ച ഓ​ഗ​സ്റ്റ് സി​നി​മാ​സു​മാ​യി താരം വേ​ർ​പി​രി​ഞ്ഞിരുന്നു. അതിനു ശേ​ഷ​മാ​ണ് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന പേ​രി​ൽ പൃ​ഥ്വി​രാ​ജും ഭാര്യ സുപ്രിയ മേനോനുമായി ചേര്‍ന്ന് പുതിയ സിനിമ നി​ർ​മാ​ണ കമ്പനിക്ക് രൂപം നല്‍കിയത്‌.

വലിയ സിനിമകള്‍ വിവിധ ഭാഷകളിലായി വെള്ളിത്തിരയില്‍ എത്തിച്ച, ഇന്ത്യന്‍ സിനിമ കണ്ട വലിയ സിനിമ പ്രോഡക്ഷന്‍ കമ്പനിയാണ് സോണി പിക്ചേഴ്സ്. അതിനാല്‍ തന്നെ ഈ കൂടിച്ചേരലിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കികാണുന്നത്.

DONT MISS
Top