ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു സെമിയില്‍

പിവി സിന്ധു

ബര്‍മിംങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ വീഴ്ത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. ലോക ചാമ്പ്യനായ ഒക്കുഹാരയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 22-20, 18-21, 21-18.

ശക്തമായ മത്സരത്തില്‍ ആദ്യ ഗെയിം 20-22 ന് നഷ്ടപ്പെട്ട സിന്ധു ഇഞ്ചോടിഞ്ഞ് പോരാട്ടത്തിനൊടുവില്‍ രണ്ടും മൂന്നും ഗെയിമുകള്‍ സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമില്‍ 21-18 ന് സിന്ധു മുന്നേറിയതോടെ പോരാട്ടം മൂന്നാം ഗെയിമിലേക്ക് നീളുകയായിരുന്നു.

ആവേശം നിറഞ്ഞ മൂന്നാം ഗെയിമില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടെ നീണ്ട റാലികളിലൂടെ സിന്ധുവിനെ തോല്‍പ്പിക്കാന്‍ ഒക്കുഹാര ശ്രമം നടത്തി. എന്നാല്‍ 13-16 ന്റെ വ്യക്തമായ ലീഡുമായി മുന്നേറുന്ന ഒക്കുഹാരയെ സിന്ധു പോരാട്ടത്തിനൊടുവില്‍ 21-18 ന് അടിയറവ് പറയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top