പഴയകാല താരങ്ങളായി ദുല്‍ഖറും കീര്‍ത്തിയും, ‘മഹാനടി’യുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

തെലുങ്കിലെ അഭിനേത്രികളിലൊരാളും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതകഥ പ്രമേയമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. സാവിത്രിയായി യുവ നായിക കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ ജെമിനി ഗണേശനായി മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനാണ് എത്തുന്നത്. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കീര്‍ത്തി സുരേഷിന്റെയും ദുല്‍ഖറിന്റെയും പുതിയ ഗെറ്റപ്പുകള്‍ കണ്ട ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഇരുവരും നടത്തിയ മേക്കോവറാണ് ശ്രദ്ധേയമായിട്ടുള്ളത്. ഈ പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തുവന്നതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

സായി മാധവ് തിരക്കഥയെഴുതുന്ന ചിത്രം തമിഴ്, തെലുങ്കു ഭാഷകളിലാണ് അണിയിച്ചൊരുക്കുന്നത്. ഒട്ടുമിക്കഭാഷകളിലും അഭിനയിച്ചിട്ടുള്ള സാവത്രി 1973ല്‍ തൃപ്രയാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചുഴി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

സാമന്ത, നാഗ ചൈതന്യ, പ്രകാശ് രാജ്, മോഹന്‍ ബാബു തുടങ്ങി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top