ഹിറ്റ്‌ലറിനേക്കാള്‍ ഭയക്കേണ്ടയാളാണ് ഇറാന്‍ പരമോന്നത നേതാവ് ഖുമേനിയെന്ന് സൗദി കിരീടാവകാശി

മുഹമ്മദ് ബിന്‍ സല്‍മാന്‍, അയത്തുള്ള അലി ഖുമേനി

റിയാദ്: ഇറാന്‍ പരമോന്നതനേതാവ് അയത്തുള്ള അലി ഖുമേനിക്കെതിരേ ആഞ്ഞടിച്ച് സൗദി അറേബ്യയുടെ പുതിയ
കി​രീ​ടാ​വ​കാ​ശി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍. ചുമതലയേറ്റയുടന്‍ ശക്തമായ ഭരണപരിഷ്‌കാരങ്ങളും അച്ചടക്കനടപടികളും സ്വീകരിച്ച് ശ്രദ്ധേയനായ രാജകുമാരന്‍, ഖുമേനിയെ പടിഞ്ഞാറന്‍ ഏഷ്യയിലെ ഹിറ്റ്‌ലര്‍ എന്നാണ് വിശേഷിപ്പിച്ചത്.

ന്യു​യോ​ർ​ക്ക് ടൈം​സ് പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സൗദി അറേബ്യന്‍ ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദ് രാജകുമാരന്റെ പരാമര്‍ശം. പരമ്പരാഗതമായി സൗദിയും ഇറാനും വിരുദ്ധചേരിയിലാണ്. അടുത്തിടെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഷി​യ വി​മ​ത​ർ​ക്കെ​തി​രേ, സു​ന്നി മുസ്‌ലീം വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കു​ന്ന സൗ​ദി അ​റേ​ബ്യ പ​ശ്ചി​മേ​ഷ്യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ഈ പശ്ചാത്തലത്തിലാണ് സൗദി രാജകുമാരന്റെ പരാമശം.

ആ​യ​ത്തു​ള്ള ഖുമേനിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​സ്ലാ​മി​ക് റി​പ്പ​ബ്ളി​ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ത​ട​യ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഇ​റാ​നി​ലെ പു​തി​യ ‘ഹിറ്റ്‌ലറി’ന്റെ ശ്രമങ്ങള്‍ തടയപ്പെടേണ്ടതാണെന്നും മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​താ​യി ന്യു​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ഇ​റാ​ൻ ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി. സ​ൽ​മാന്റെ അപക്വമായ നിലപാടുകള്‍ ലോകരാഷ്ട്രങ്ങല്‍ മുന്‍പുതന്നെ തള്ളിയിട്ടുള്ളതാണെന്നും മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ നിലപാടുകള്‍ക്ക് ആരും പിന്തുണ നല്‍കില്ലന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ബ​ഹ്റാം ഖ​സേ​മി പ്ര​തി​ക​രി​ച്ചു.

അഴിമതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍  11 രാജകുടുംബാംഗങ്ങളും 38 മുന്‍മന്ത്രിമാരുമടക്കം 50 ലധികം പ്രമുഖരെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്ത നടപടിയടക്കം രാജകുമാരന്റെ പല നടപടികളും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു.  പശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍ പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്നയാളുമാണ്.

DONT MISS
Top