റെഡ്മി 5 എത്തി; 18:9 സ്‌ക്രീന്‍; മികച്ച സെല്‍ഫി; വിലയിലും അതിശയിപ്പിച്ച് ഷവോമി

ഷവോമി റെഡ്മി 4ന്റെ പിന്തുടര്‍ച്ചക്കാരനെ അവതരിപ്പിച്ചു. റെഡ്മി 5 എന്നാണ് പുതുമോഡലിന്റെ പേര്. ആമസോണ്‍ എക്‌സ്‌ക്ലൂസിവായിട്ടാണ് ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിച്ചത്. 18:9 സ്‌ക്രീനും മികച്ച സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ ഹൈലൈറ്റ്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ കൊടുത്തുതുടങ്ങി. അല്ലാത്തവര്‍ക്ക് 29 മുതല്‍ ആമസോണില്‍നിന്ന് വാങ്ങാം.

കോംപാക്ട് പവര്‍ ഹൗസ് എന്നാണ് ഫോണിനെ ഷവോമി വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദീര്‍ഘമായ ബാറ്ററി ലൈഫ് ഫോണിനുണ്ട്. എല്ലാംകൊണ്ടും മിച്ച ഫോണിന്റെ 2, 16 ജിബി വേരിയന്റിന് 7,999 രൂപയാണ് വില. 18:9 സ്‌ക്രീന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ചോയ്‌സ്തന്നെയാണ് റെഡ്മി 5.

2,3,4 ജിബി റാം വേരിയന്റുകള്‍ ഫോണിനുണ്ട്. 7999, 8999, 10999 എന്നിങ്ങനെയാണ് വിലകള്‍. ഫോണിന് സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസ്സറാണ് ഷവോമി നല്‍കിയിരിക്കുന്നത്. 12 എംപി പിന്‍, 5 എംപി മുന്‍ ക്യാമറകളാണ് ഫോണിനുള്ളത് മുന്നിലും ഫ്‌ലാഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷവോമിയുടെ ഔട്ട്‌ലെറ്റുകളില്‍നിന്നും ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top