‘ഇനി രാമന്‍ വന്ന് രക്ഷിക്കട്ട!’ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍ പ്രദേശ് ഹൈക്കോടതി


ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖല മെച്ചപ്പെടുത്താന്‍ ചില നിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ടുവച്ചു.

ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് പരാതി നല്‍കിയ സ്‌നേഹലത എന്ന യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ന്നിരിക്കുന്നു. ഇനി രാമന്‍ വന്ന് രക്ഷിക്കട്ടെയെന്നും മറ്റൊന്നു പറയാനില്ല എന്നും കോടതി പരാമര്‍ശിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുക, വനിതാ ഡോക്ടര്‍മാരുടെ സേവനം എല്ലാ ആശുപത്രികളിലും ഉറപ്പുവരുത്തുക, ഒഴിവുകള്‍ നികത്തുക എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്ന യോഗി ആദിത്യനാഥിന് ഇരട്ടി പ്രഹരമാവുകയാണ് കോടതി പരാമര്‍ശങ്ങള്‍.

കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നടത്തിയ കാല്‍നട യാത്രക്ക് യോഗി ആദിത്യനാഥും എത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യമേഖലയില്‍ കേരളം യുപിയെ മാതൃകയാക്കണം എന്ന വീദവാദവും തട്ടിവിട്ടിരുന്നു. അന്ന് ഉളുപ്പില്ലാതെ യോഗിക്ക് കയ്യടിച്ച ബിജെപി നേതാക്കളും അണികളും പിന്നീട് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

DONT MISS
Top