തമിഴ് റോക്കേഴ്‌സ് അഡ്മിനും കൂട്ടാളികളും അറസ്റ്റില്‍

പിടിയിലായ സംഘം

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് അഡ്മിനും കൂട്ടാളികളും അറസ്റ്റില്‍. അഡ്മിന്‍ വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് പിടികൂടിയത്.

കാര്‍ത്തിക് പുറമെ തമിഴ് റോക്കേഴ്‌സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്‌സ് ഉടമകളായ ജോണ്‍സണ്‍, സുരേഷ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമകളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുക വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമാ മേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരുന്നത്. 19 ഡൊമൈനുകളിലായാണ് ഇവര്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും, പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്നും ആന്റി പൈറസി സെല്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top