സഭയിലെ ഭൂമിവിവാദം: തര്‍ക്കം വിശ്വാസികളിലേക്കും വ്യാപിക്കുന്നു

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭ വിവാദഭൂമി ഇടപാടില്‍ തര്‍ക്കം വിശ്വാസികളിലേക്കും വ്യാപിക്കുന്നു. കര്‍ദിനാളിനെ അനുകൂലിച്ച് വിവിധയിടങ്ങളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ നടന്നു. ചില വൈദികര്‍ വ്യക്തി താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുന്നതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നതെന്ന് കര്‍ദിനാള്‍ അനുകൂലവിഭാഗം ആരോപിക്കുന്നു.

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാടില്‍ കേസുമായി പൊലീസ് മുന്നോട്ട് പോകുമ്പോഴും സഭയ്ക്കുള്ളില്‍ തര്‍ക്കം മുറുകുകയാണ്. പ്രശനപരിഹാരത്തിനായി സിനഡും മെത്രാന്‍ സമിതിയും പരിശ്രമിക്കുന്നതിനിടെയാണ് കര്‍ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ പരസ്യമായി വിമര്‍ശിച്ച് ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്.

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതോടെ ചങ്ങനാശേരി ഉള്‍പ്പെടെയുള്ള രൂപതകള്‍ കര്‍ദിനാളിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥാനായോഗങ്ങള്‍. കര്‍ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ കടുത്ത ഭാഷയിലാണ് യോഗങ്ങളില്‍ വിമര്‍ശിക്കുന്നത്.

എന്നാല്‍ പ്രശ്‌നപരിഹാരത്തിന് എല്ലാ സാധ്യതകളും തേടുകയാണ് സഭ. നിലവില്‍ കേസെടുത്തിട്ടുണ്ടെങ്കിലും വിശാസിസമൂഹത്തെയെങ്കിലും വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തണം എന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും ഉയര്‍ത്തുന്നത്. കേസും മറ്റ് നടപടി ക്രമങ്ങളും അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top