കീഴാറ്റൂര്‍ സമരനായികയ്ക്ക് സിപിഐഎമ്മിന്റെ വധഭീഷണി

നമ്പ്രാടത്ത് ജാനകി

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂര്‍ സമരനായിക നമ്പ്രാടത്ത് ജാനകിയ്ക്ക് വധഭീഷണി. സിപിഐഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ജാനകി പൊലീസില്‍ പരാതി നല്‍കി. രാവിലെ നെല്ല് കൊയ്യുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ വയലിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ജാനകി പറയുന്നു.

പ്രകാശന്‍ എന്നയാള്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ചാണ് ജാനകി തളിപ്പറമ്പ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

തളിപ്പറമ്പ് കിഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ കിളികള്‍ നടത്തുന്ന സമരത്തില്‍ മുന്‍ നിരയിലുള്ള ആളാണ് ജാനകി. നേരത്തെ നിരാഹാര സമരവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭീഷണി.

കീഴാറ്റൂരില്‍ പ്രശ്‌നങ്ങളുണ്ടാക്കി സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചിരുന്നു. വയല്‍ കിളികള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് സിപിഐഎം പ്രാദേശിക നേതൃത്വവും ആരോപിച്ചു. ഭൂരിഭാഗം കുടുംബങ്ങളും സ്ഥലം നല്‍കിയെന്ന് സിപിഐഎം പറയുന്നു.

50 ലധികം കുംടുംബങ്ങളാണ് ഇതുവരെ സ്ഥലം വിട്ടു നല്‍കിയത്. എന്നാല്‍ ഇവരാരും സമരം നടത്തുന്നവരല്ലെന്നും ബൈപാസിനായി വയല്‍ നികത്താന്‍ അനുവദിക്കില്ലെന്നും വയല്‍ കിളികള്‍ വ്യക്തമാക്കി.

ജാനകിയുടെ പരാതി

ജാനകിയുടെ പരാതി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top