കൊല്ലത്ത് ഇടതുപാര്‍ട്ടികളുടെ ഓഫീസ് നിര്‍മിക്കുന്നത് വയല്‍ നികത്തി; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

വയല്‍ നികത്തിയ നിലയില്‍

കൊല്ലം: കൊല്ലം വിളക്കുടിയില്‍ ഇടതുപാര്‍ട്ടികളുടെ ഓഫീസ് നിര്‍മിച്ചത് വയല്‍ നികത്തി എടുത്ത ഭൂമിയില്‍ എന്ന് വ്യാപക ആക്ഷേപം. പഞ്ചായത്ത് രേഖകളില്‍ വരെ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലാണ് സിപിഐഎമ്മിനും സിപിഐക്കും കെട്ടിടങ്ങള്‍ ഒരുങ്ങുന്നത് എന്നതാണ് ജനങ്ങളുടെ ആരോപണം. വയല്‍ നികത്തുന്നതിന്റെ പേരില്‍ വധഭീഷണിയുമായി രംഗത്തെത്തുന്ന ഇരുപാര്‍ട്ടികളുടെയും പരിസ്ഥിതി വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഈ വയല്‍ നികത്തല്‍.

വിളക്കുടിയിലെ കുന്നിക്കോട് പഞ്ചായത്തിലാണ് ഇടതു പാര്‍ട്ടികള്‍  നിര്‍മാണത്തിനായി നിലം വാങ്ങിയത്. തണ്ണീര്‍ത്തട നിയമം വന്ന 2008 നുശേഷമാണ് കെട്ടിട നിര്‍മാണത്തിനായി ഭൂമി വാങ്ങിയത്. ഇരു പാര്‍ട്ടികളെയും കൈയിലുള്ളത് നിലം തന്നെയാണ് സമീവാസികള്‍ പറയുന്നു.

സിപിഐയുടെ ഭൂമി നിലം നികത്തിയ നിലയിലാണെങ്കില്‍ സിപിഐഎമ്മിന്റെ നികത്താനുളള ഒരുക്കത്തിലാണ്. സിപിഐ മണ്ഡലം സെക്രട്ടറിയുടെ പേരിലും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലുമാണ് ഭൂമി വാങ്ങിയിരിക്കുന്നത്. അതേ സമയം നിയപരമായി മാത്രമാണ് ഭൂമി ഇടപാടെന്നാണ് ഇരു പാര്‍ട്ടികളുടെയും വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top