റെഡ്മി 5 എത്തുന്നു; മാര്‍ച്ച് 14ന് ആമസോണില്‍

ഷവോമി റെഡ്മി 4ന്റെ പിന്തുടര്‍ച്ചക്കാരനെ അവതരിപ്പിക്കുന്നു. റെഡ്മി 5 എന്നാണ് പുതുമോഡലിന്റെ പേര്. ആമസോണ്‍ എക്‌സ്‌ക്ലൂസിവായി 14നാണ് ഫോണ്‍ അവതരിപ്പിക്കുക. അതുകൊണ്ടുതന്നെ ഫ്‌ലാഷ് സെയിലില്‍ ലഭിക്കാനായി ആമസോണില്‍ 14ന് തുനിഞ്ഞിറങ്ങേണ്ടിവരും.

കോംപാക്ട് പവര്‍ ഹൗസ് എന്നാണ് ഫോണിനെ ഷവോമി വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദീര്‍ഘമായ ബാറ്ററി ലൈഫ് ഫോണിന് പ്രതീക്ഷിക്കാം. ചൈനയില്‍ പുറത്തിറക്കിയ മോഡലിന് 3300 എംഎഎച്ച് ബാറ്ററിയാണ് ഷവോമി ഉള്‍പ്പെടുത്തിയിരുന്നത്.

2,3,4 ജിബി വേരിയന്റുകള്‍ ഫോണിനുണ്ടാകും. ന്യൂഗട്ട് ഒഎസില്‍ എത്തുന്ന ഫോണിന് സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസ്സറാണ് ഷവോമി നല്‍കിയിരിക്കുന്നത്. 12 എംപി പിന്‍, 5 എംപി മുന്‍ ക്യാമറകളാണ് ഫോണിനുണ്ടാവുക. 8000 അല്ലെങ്കില്‍ അതിന് മുകളിലായേക്കും ഫോണിന്റെ തുടക്കവില.

DONT MISS
Top