സർക്കാർ സ്കൂള്‍ കെട്ടിടമില്ല; പാചകപ്പുരയിലിരുന്ന് പഠിക്കേണ്ട ഗതികേടില്‍ വിദ്യാര്‍ത്ഥികള്‍

കൊല്ലം: പാചക പുരയ്ക്കായി  നിര്‍മ്മിച്ച കെട്ടിടത്തിൽ പഠിക്കേണ്ട ഗതികേടിലാണ് കൊല്ലത്തെ ഒരു സർക്കാർ സ്കൂളിലെ കുട്ടികൾ. അഞ്ചൽ പഴയേരൂർ സ്കൂളിലെ കുട്ടികളാണ് കെട്ടിടം ഇല്ലാത്തത് മൂലം പാചകപുരയിൽ വിദ്യ അഭ്യസിക്കുന്നത്. പത്ത് വർഷം മുമ്പ് സ്കൂൾ കെട്ടിടം നിർമ്മിക്കാൻ സർക്കാർ പണം അനുവദിച്ചെങ്കിലും കരാറുകാരൻ അത് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

പഴയേരൂരിലെ സർക്കാർ പ്രെെമറി വിദ്യാലയത്തിന് അര നൂറ്റാണ്ടിലധികം പഴക്കമുണ്ട് ഇപ്പോഴും ധാരാളം കുട്ടികൾ ഈ വിദ്യാലയത്തെ ആശ്രയിക്കുന്നുണ്ട്.  അധ്യാപകരുമുണ്ട്, എന്നാൽ കുട്ടികൾക്ക് പഠിക്കാൻ കെട്ടിടം മാത്രം ഇവിടെ ഇല്ല. ഗതികേട് മൂലം പാചകപ്പുരയിലാണ് ഇവിടെ ക്ലാസ് നടത്തുന്നത്.

ക്ലാസ് മുറികൾ പണിയാൻ സർക്കാർ അനുവധിച്ച പണം ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം പാതി വഴിയിൽ നിൽക്കുകയാണ്. നിർമ്മാണ പിഴവ് മൂലം ഇതിപ്പോൾ കുട്ടികൾക്ക് തന്നെ ഭീഷണിയായിരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച് വന്ന പൊതു വിദ്യാലയത്തെ അവഗണിക്കുന്നതിൽ മേഖലയിൽ പ്രതിഷേധവും ശക്തമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top