തേനിയില്‍ കാട്ടുതീ; ഒരു മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തേനിയില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍

ചെന്നൈ: തേനിയില്‍ കാട്ടുതീയില്‍പെട്ട് ഒരു വിദ്യാര്‍ത്ഥി മരിച്ചു. നാല്‍പ്പതോളം വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘമാണ് കാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടര്‍ പുറപ്പെട്ടിട്ടുണ്ട്.

വിനോദയാത്രക്ക് എത്തിയ കോയമ്പത്തൂര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ് കാട്ടുതീയില്‍ പെട്ടത്. വൈകുന്നേരത്തോടെയായിരുന്നു തേനിയിലെ കുളുക്ക് മലയില്‍ കാട്ടുതീ പടര്‍ന്നത്. ഇരുപതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് വിവരം. അതേസമയം പൊള്ളലേറ്റ ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമനാ സേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

DONT MISS
Top