“നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കരുതായിരുന്നു”, തമിഴ്‌നാട്ടില്‍ സ്ത്രീകളോടുള്ള അതിക്രമം വര്‍ദ്ധിക്കുന്നുവെന്നും കമല്‍ ഹാസ്സന്‍

കമല ഹാസന്‍

കേന്ദ്ര സര്‍ക്കാറിനെയും സംസ്ഥാന സര്‍ക്കാറിനേയും രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസ്സന്‍. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമം മുന്‍നിര്‍ത്തിയാണ് കമല്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചത്. ചെന്നൈയില്‍ കഴിഞ്ഞ ദിവസം കോളെജ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം ക്രമസമാധാന നിലയുടെ തകര്‍ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു നിരത്തുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. അവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കും. രണ്ട് കാര്യങ്ങളും നടപ്പാക്കരുതായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരില്‍നിന്ന് പണം പറ്റുന്നുവെന്ന ആരോപണത്തേയും കമല്‍ തള്ളി. ബിജെപിയുടെ പതിമ തകര്‍ക്കല്‍ നിലപാടിനെ അദ്ദേഹം വീണ്ടും അപലപിച്ചു.

DONT MISS
Top