മെസഞ്ചര്‍ ലൈറ്റിലും ഇനി വീഡിയോ കോളിംഗ്; പുതിയ പരിഷ്‌കരണം ഏര്‍പ്പെടുത്തി ഫെയ്‌സ് ബുക്ക്

പ്രതീകാത്മക ചിത്രം

കാലിഫോണിയ: മെസഞ്ചര്‍ ലൈറ്റിലും ഇനി മുതല്‍ വീഡിയോ കോളിംഗ് സംവിധാനം സാധ്യമാകുമെന്ന് ഫെയ്‌സ് ബുക്ക്. നിലവില്‍ ഓഡിയോ കോളിംഗ് സംവിധാനം മാത്രമാണ് ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ ലൈറ്റില്‍ ലഭ്യമായിരുന്നുള്ളു.

ഓഡിയോ കോള്‍ ചെയ്യുന്നതിനോടൊപ്പം വീഡിയോ കോളിലേക്ക് മാറ്റുന്നതിനുള്ള സൗകര്യവും പരിഷ്‌കരിച്ച് മെസഞ്ചറില്‍ ലഭ്യമാകും. കൂടാതെ പഴയ ആഡ്രോയിഡ് ഡിവൈസുകളിലും ഇന്റര്‍നെറ്റിന്റെ വേഗത കുറവുള്ളപ്പോഴും പ്രവര്‍ത്തിക്കും എന്നതുമാണ്  മെസഞ്ചര്‍ ലൈറ്റിന്റെ പ്രത്യേകത.

ഉപയോക്താക്കള്‍ക്ക് ആരുമായാണോ വീഡിയോ കോള്‍ ചെയ്യേണ്ടത് അവരുടെ ചാറ്റ് തുറന്ന് അതില്‍ കയറി വലതു ഭാഗത്ത് മുകളില്‍ കാണുന്ന വീഡിയോ ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഓഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത് വീഡിയോ കോളിലേക്ക് മാറ്റാനും സാധിക്കും.

2016 ലാണ് ഫെയ്‌സ് ബുക്ക് മെസ്സഞ്ചര്‍ ലൈറ്റ് സംവിധാനം അവതരിപ്പിച്ചത്. സന്ദേശങ്ങള്‍, ഫോട്ടോ, ലിങ്കുകള്‍, ഓഡിയോ കോളിംഗ് എന്നിവയായായിരുന്നു ഇതുവരെ ലൈറ്റിലൂടെ സാധ്യമായിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top