പരാജയപ്പെട്ട രാജ്യത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ആവശ്യമില്ല; യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ


ഫയല്‍ ചിത്രം

യുണൈറ്റഡ് നാഷണന്‍സ്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് എതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ജമ്മുകശ്മീരില്‍ ജനഹിത പരിശോധന നടത്തണം എന്ന് പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍ രണ്ടാം ദിവസവും ആവശ്യപ്പെട്ടതോടെയാണ് വിഷയത്തില്‍ ഇന്ത്യ ആഞ്ഞടിച്ചത്. ജനാധിപത്യവും മനുഷ്യാവകാശവും പരാജയപ്പെട്ട രാജ്യത്തില്‍ നിന്നും ലോകത്തിന് ഒന്നും പഠിക്കേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്.

പാകിസ്താന്റെ വിവാദങ്ങള്‍ക്ക് മറുപടി നല്‍കവെ അവരുടെ ഭാഗത്തു നിന്നും ഉണ്ടായ നിയമലംഘനങ്ങളുടെ പട്ടികയും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞതും മുംബൈ ഭീകരാക്രമണ കേസിലെ പ്രതികള്‍ പാകിസ്താനില്‍ താമസിച്ചതും ഇന്ത്യ ചൂട്ടിക്കാട്ടി.

യാതൊരു പേടിയും ഇല്ലാതെ ഭീകരര്‍ പാകിസ്താനില്‍ വിലസുകയാണ്. ശിക്ഷാ ഭീതിയില്ലാതെ ഭീകരര്‍ തെരുവിലൂടെ നടക്കുന്നു. അത്തരത്തിലുള്ള രാജ്യമാണ് മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

പരാജയപ്പെട്ട രാജ്യത്തു നിന്നും മനുഷ്യാവകാശത്തെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ ഉള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ആവശ്യം ഇന്ത്യക്കില്ല. കൂടാതെ 2008 ലെ മുംബൈ ഭീകരാക്രമത്തിലും 2016 ഉറി ഭീകരക്രമത്തിലെയും പ്രതികള പിടികൂടി നിയമത്തിനു മുന്‍പില്‍ എത്തിക്കാനാണ് കാത്തിരിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

DONT MISS
Top