യൂത്തനേഷ്യ അഥവാ മേഴ്‌സി കില്ലിങ് എന്ന ദയാവധം

വേദനാപൂര്‍ണവും അല്ലാത്തതുമായ ദീര്‍ഘകാല രോഗങ്ങളാല്‍ വലയുന്നവര്‍ക്കും രോഗമുക്തി പൂര്‍ണമായും സാധ്യമല്ലാത്ത അവസ്ഥകളില്‍ തുടരുന്നതുമായ രോഗികള്‍ക്ക് ജീവിതത്തില്‍ തുടരാതിരിക്കാന്‍ വേണ്ടിയിട്ടാണ് പല രാജ്യങ്ങളിലും ഇതുവരെ ദയാവധം നടപ്പാക്കിയിട്ടുള്ളത്. അന്തസോടെ ജീവിക്കാനുളള അവകാശത്തില്‍ അന്തസോടെ മരിക്കാനുള്ള അവകാശവും ഉള്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപാധികളോടെ ദയാവധം അനുവദിക്കാമെന്ന് സുപ്രിം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ദയാവധം എന്ന വാക്കിന്റെ അര്‍ത്ഥം ഗ്രീക്ക് പദത്തില്‍ നിന്നാണ് രൂപപ്പെട്ടത്. യൂത്തനേഷ്യ അഥവാ മേഴ്‌സി കില്ലിങ് എന്നാണ് ദയാവധം അറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ യു എന്നാല്‍ നല്ലതെന്നും, താനറ്റോസ് എന്നാല്‍ മരണമെന്നും വിശേഷിപ്പിക്കുന്നു. ഇതിനെ മേഴ്‌സി കില്ലിങ് എന്നും വിളിക്കാറുണ്ട്.

24 ജൂലൈ 1939 ല്‍ നാസി ജെര്‍മനി, അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആണ് യൂത്തനേഷ്യ പ്രോഗ്രാം കൊണ്ടുവരുന്നത്. കിടപ്പിലായ രോഗികള്‍ക്കും മാനസിക ആരോഗ്യം ഇല്ലാത്തവര്‍ക്കും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധ്യത ഇല്ലാത്തവര്‍ക്കും വേണ്ടി പണം ചെലവാക്കേണ്ട എന്ന കാഴ്ച്ചപാടാണ് ഇങ്ങനെ ഒരു ആശയം കൊണ്ടു വരാന്‍ കാരണമായത്.

എന്നാല്‍ 1949 ജനുവരി 6ാം തീയതി അമേരിക്കന്‍ സൊസൈറ്റി ഓഫ് യുതാനറ്റോസ് കൊടുത്ത പരാതിയില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ സ്യഷ്ടിക്കുവാന്‍ സാധിച്ചില്ല. ഏതാണ്ട് രണ്ടു ലക്ഷം പേര്‍ ദയാവധം സ്വീകരിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജില്ലാ മജിസ്‌ട്രോറ്റ് രൂപം നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തി അനുമതി നല്‍കിയാലെ ദയാവധം അംഗീകരിക്കുകയുള്ളൂ. മരണസമ്മതപത്രം എഴുതി നല്‍കാത്തവര്‍ക്കു ദയാവധം അനുവദിക്കാന്‍ ബന്ധുക്കള്‍ക്ക് ഹൈക്കോടതിയേ സമീപിക്കാവുന്നതാണ്. അതേസമയം ആരോഗ്യമുളളവര്‍ക്ക് ദയാവധം അനുവധിക്കുന്നത് നിയമവിരുദ്ധവുമാണ്.

ഓരോ രാജ്യത്തും ദയാവധം സംബന്ധിച്ച് വ്യത്യസ്ഥ നിയമങ്ങളാണ് നിലനില്‍ക്കുന്നത്.

നെതര്‍ലാന്റ് : 16 വയസ്സിനു മുകളില്‍ ഉളളവര്‍ക്കു സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാം.

ഹങ്കറി : ഗര്‍ഭിണികളായിട്ടുള്ളവര്‍ക്ക് പരിശോധന നിര്‍ത്തിവക്കാനോ ഗര്‍ഭചിത്രം ചെയ്യാനോ സാധിക്കുകയില്ല.

ജര്‍മനി : ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നുറപ്പുളള രോഗികള്‍ക്കു ദയാവധത്തിനു അര്‍ഹരാകാം.

സ്വിറ്റ്സര്‍ലാന്റ് : മാനസീക രോഗികള്‍ക്കും ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു ഉറപ്പുള്ള രോഗികള്‍ക്കും ദയാവധം അനുവധനീയമല്ല.

യൂത്തനേഷ്യ അഥവാ ദയാവധം പലവിധത്തിലുണ്ട്

1. ആക്ടീവ് യൂത്തനേഷ്യ

ഏതെങ്കിലും ഒരു പ്രത്യേക പ്രവര്‍ത്തിയിലൂടെ ജീവന്‍ ഇല്ലാതാക്കുന്നു. ഉദാഹരണമായി ഉയര്‍ന്ന അളവിലുള്ള മരുന്നുകള്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്നു.

2. പാസ്സീവ് യൂത്തനേഷ്യ

നല്‍കേണ്ട ചികിത്സയോ പ്രവര്‍ത്തനങ്ങളോ നല്‍കാതിരിക്കുന്നതുമൂലമുള്ള മരണം. ഉദാഹരണമായി വര്‍ഷങ്ങളായി കിടപ്പിലായ ഒരു രോഗിക്ക് ഹൃദയസ്തംഭനം ഉണ്ടായാല്‍ ചികിത്സിക്കേണ്ട എന്ന് തീരുമാനിക്കുന്നു, ശരീരത്തില്‍ അണുബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ട എന്ന് തീരുമാനിക്കുന്നു, വെന്റിലേറ്റര്‍ നല്‍കേണ്ട എന്ന് തീരുമാനിക്കുന്നു.

3. വൊളന്ററി യൂത്തനേഷ്യ

തന്റെ ജീവന്‍ നിലനിര്‍ത്തേണ്ട എന്ന് ഒരു വ്യക്തി സ്വയം ആവശ്യപ്പെടുന്നു

4. നോണ്‍വൊളന്ററി യൂത്തനേഷ്യ

കണ്‍സന്റ് നല്‍കാന്‍ കഴിവില്ലാത്ത ഒരു വ്യക്തിയുടെ ജീവന്‍ നിലനിര്‍ത്തേണ്ട എന്ന് മറ്റൊരാള്‍ തീരുമാനിക്കുന്നു. ഉദാഹരണമായി വര്‍ഷങ്ങളായി കോമാ സ്‌റ്റേറ്റില്‍ കിടക്കുന്ന രോഗിയുടെ ദയാവധം ആകാമെന്ന് ബന്ധുക്കള്‍ തീരുമാനിക്കുന്നു.

5. അസിസ്റ്റഡ് ഡെത്ത്

ഒരു ഡോക്ടറുടെ ആലോചനാപൂര്‍വമായ പ്രവൃത്തിയിലൂടെ ആസന്നമരണനായ രോഗിയുടെ മരണം വേഗത്തിലാക്കുന്നു.

6. അസിസ്റ്റഡ് സുയിസൈഡ്

മറ്റൊരാളുടെ സഹായത്താല്‍ ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നു.

DONT MISS
Top