നീതം ജില്ലാതല പരിപാടി കാസര്‍ഗോഡ് നടന്നു

കാസര്‍ഗോഡ് : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അത്തരം പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിക്കുന്ന നീതം ജില്ലാതല പരിപാടി കാഞ്ഞങ്ങാട് നടന്നു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 42 സി.ഡി.എസുകളില്‍ നിന്ന് 150 അംഗങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്ത് അവലോകനം നടത്തിയത്. കുടുംബശ്രീ എഡി.എം.സി ഹരിദാസ് അധ്യക്ഷത വഹിച്ചു.

ഹൊസ്ദുര്‍ഗ്ഗ് സി.ഐ സി.കെ.സുനില്‍ കുമാര്‍ ജെന്‍ഡര്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. നഗര ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗ രാധാകൃഷ്ണന്‍, മെമ്പര്‍ സെക്രട്ടറി പി.ജയചന്ദ്രന്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എം.ഡി.ഷൈവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ടി.വി.പ്രേമ, കെ.സുജിനി എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top