ബിപ്ലബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രി

ബിപ്ലബ് കുമാര്‍ ദേബ് സത്യപ്രജ്ഞചെയ്ത് അധികാരമേല്‍ക്കുന്നു

അഗര്‍ത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ തഥാഗത് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ 25 വര്‍ഷത്തെ സിപിഐഎം ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി ത്രിപുരയില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, അധികാരം ഒഴിഞ്ഞ മണിക് സര്‍ക്കാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

60 അംഗ ത്രിപുര നിയമസഭയില്‍ 43 സീറ്റുകള്‍ നേടിയാണ് ബിജെപി-ഐപിഎഫ്ടി സഖ്യം അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപി 35 സീറ്റുകളോടെ കേവലഭൂരിപക്ഷം നേടിയപ്പോള്‍ ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച ഐപിഎഫ്ടി എട്ട് സീറ്റുകളില്‍ വിജയം കണ്ടു.

തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപക അക്രമം നടത്തുകയാണ്. ലെനിന്‍ പ്രതിമ തകര്‍ത്ത അക്രമികള്‍ സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടു. നിരവധി സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top