കൊടിനാട്ടല്‍ വിവാദം വീണ്ടും; വര്‍ക്‌ഷോപ്പ് തുറക്കാനാകാതെ കൊല്ലം സ്വദേശി

കൊല്ലം: വലിയ പ്രതീക്ഷകളോടെ ആരംഭിച്ച വര്‍ക്‌ഷോപ്പിന് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടി കൊടിനാട്ടിയതോടെ നട്ടംതിരിയുകയാണ് കൊല്ലം ആയുര്‍ സ്വദേശി പാര്‍ത്ഥന്‍ ഉണ്ണിത്താന്‍. കടയുടെ ഉള്‍ഭാഗം മണ്ണിട്ട് നിരപ്പാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സിപിഐഎം നേതാക്കള്‍ മുന്നുമാസം മുമ്പ് ഇവിടെ കൊടിനാട്ടിയത്. വര്‍ക്‌ഷോപ്പ് പൂട്ടിയതോടെ ഇവിടം മദ്യപാന സംഘങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. നോക്കുകൂലി ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് നേതാക്കള്‍ തന്റെ പ്രസ്ഥാനം തകര്‍ത്തതെന്ന് പാര്‍ത്ഥന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top