പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: പുതുതലമുറയുടെ കൈയ്യിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അദ്ദേഹം അഭിനന്ദനവും രേഖപ്പെടുത്തി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചു എന്ന് കാണുന്നു. പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്. സര്‍ഗാത്മകമായ ഔന്നത്യത്തിന്റെ പുതുമാനങ്ങളിലേക്ക് മലയാള സിനിമയെ ഉയര്‍ത്തുന്നതിന് ചലച്ചിത്രരംഗത്തുളള നമ്മുടെ പ്രതിഭകള്‍ക്ക് കഴിയുമെന്ന വിശ്വാസമാണ് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം വ്യക്തമാക്കുന്നത്.

DONT MISS
Top