ജീവിത പരാജയങ്ങളെ തോല്‍പിക്കാന്‍ മണ്ണിനോട് പൊരുതി ലതയെന്ന വീട്ടമ്മ; മണ്ണ് ചതിച്ചില്ല, നൂറുമേനി വിളവും കൈ നിറയെ സമ്പാദ്യവും നല്‍കി

തൃശൂര്‍: ജീവിതത്തിന്റെ പരാജയങ്ങളെ അനായാസം തോല്‍പ്പിച്ച് ലതയെന്ന വീട്ടമ്മ. ജീവിത സാഹചര്യങ്ങള്‍ ദുസ്സഹമായപ്പോള്‍ ഏക മകനെ പോറ്റി വളര്‍ത്താന്‍ ഈ വീട്ടമ്മ മണ്ണിനോട് രാപ്പകല്‍ പൊരുതി. മണ്ണ് ചതിച്ചില്ല. നൂറുമേനി വിളവും കൈ നിറയെ സമ്പാദ്യവും മണ്ണ് നല്‍കി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടുംബശ്രീ വഴിയാണ് ലത കൃഷിയിലേക്കിറങ്ങിയത്. ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ കൃഷി പിന്നീട് വളര്‍ന്നു പന്തലിച്ചു. തൃശ്ശൂര്‍ പര്‍പ്പൂക്കരയിലെ തരിശായിക്കിടക്കുന്ന ഭൂമികള്‍ പാട്ടത്തിനെടുത്താണ് ലത കൃഷിയിറക്കുന്നത്. ലതയ്ക്ക് പ്രോത്സാഹനവുമായി നാട്ടുകാരും ഒപ്പമുണ്ട്. ലതയുടെ സഹായത്തിനായി മറ്റ് നാല് വീട്ടമ്മമാരും കൂടെയുണ്ട്.

ഏക്കറുകളോളം വരുന്ന പാടത്ത് വിത്തെറിഞ്ഞ് എല്ലാവര്‍ഷവും നൂറുമേനി വിളവാണ് ഈ വീട്ടമ്മ നേടുന്നത്. പൂര്‍ണ്ണമായും ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ചെറിയ വീഴ്ചകളെ വിജയത്തിലേക്കുള്ള പടവുകളായാണ് ഈ വീട്ടമ്മ കാണുന്നത്. ഇതിനകം നിരവധി അംഗീകാരങ്ങളാണ് ഇവരെ തേടിയെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top