തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം

ആക്രമിക്കപ്പെട്ട ഗാന്ധി പ്രതിമ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. താലൂക്ക് ഓഫീസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയുടെ കണ്ണട നശിപ്പിച്ചു. കഴുത്തില്‍ കിടന്നിരുന്ന മാലയും പൊട്ടിച്ചെറിഞ്ഞു.

തളിപ്പറമ്പ് ടൗണിലുള്ള ഒരാളാണ് പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ഇയാള്‍ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ത്രിപുരയില്‍ ലെനിന്റെ പ്രതിമ ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും ഉത്തര്‍ പ്രദേശില്‍ അംബേദ്കറുടെയും പ്രതിമകള്‍ തകര്‍ക്കപ്പെട്ടു. ഈ സംഭവങ്ങള്‍ക്കിടയിലാണ് കേരളത്തില്‍ രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

കാവുമുണ്ട് ഉടുത്തിരിക്കുന്ന വ്യക്തിയാണ് ആക്രമണം നടത്തിയത്

പ്രതിമയിലെ മാല പൊട്ടിച്ചെറിഞ്ഞ നിലയില്‍

പ്രതിമയുടെ കണ്ണട തകര്‍ത്ത നിലയില്‍

DONT MISS
Top