നൃത്തവും സാമൂഹ്യ സേവനവും അഭിഭാഷകവൃത്തിയും രാഗത്തിനൊരു പോലെ; വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയയായി യുവതി

പത്തനംതിട്ട: നൃത്തവും സാമൂഹ്യ സേവനവും അഭിഭാഷകവൃത്തിയും ഒന്നിച്ചു കൊണ്ടുപോവുകയാണ് പത്തനംതട്ട സ്വദേശി രാഗം അനൂപ്. നിരവധി പേരെ സൗജന്യമായി നൃത്തം അഭ്യസിപ്പിക്കുന്നു. അഭിഭാഷകവൃത്തിക്കൊപ്പം നൃത്തവും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുമായി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ് പത്തനംതിട്ട നന്നുവക്കാട് സ്വദേശി രാഗം എന്ന യുവതി.

നൃത്തത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള രാഗം കലോല്‍സവ വേദികളിലെ സ്ഥിരം വിധികര്‍ത്താവു കൂടിയാണ്. പത്തനംതിട്ടയില്‍ നൃത്ത ക്ലാസും വാദ്യോപകരണ ക്ലാസുംനടത്തി വരുന്ന രാഗം നിരവധി കുട്ടികള്‍ക്ക് സൗജന്യ പഠനം ഉറപ്പാക്കുന്നു. ഒപ്പം കിടപ്പിലായ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചും വീടില്ലാത്ത ഒരാള്‍ക്ക് വീടും നിര്‍മ്മിച്ചു നല്‍കിയും രാഗം സാമൂഹ്യ സേവന രംഗത്തും ശ്രദ്ധ പതിപ്പിക്കുന്നു.

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അനൂപിനും മകനുമൊപ്പം വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ മുന്നോട്ടു നീങ്ങുകയാണ് രാഗം.

DONT MISS
Top