തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ഫഹദും സുരാജും ഒന്നിക്കുന്നു

കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും ആദ്യമായി മുഖ്യ കഥാപാത്രങ്ങളായി തിളങ്ങിയ  തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിന് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു .

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഫഹദിന്റെയും സൂരാജിന്റെയും അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍ നായകനായ വില്ലന് ശേഷം പ്രശസ്ത സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.  മികച്ച ത്രില്ലര്‍ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍ എന്നാല്‍ ആക്ഷേപഹാസ്യം മുന്‍നിര്‍ത്തിയുളള ഒരു കഥയായിരിക്കും ചിത്രത്തിലെന്നാണ് അറിയുന്നത്. തന്‍റെ  ഈ ചിത്രം ഒരു ട്രാവല്‍ മൂവി ഗണത്തില്‍പ്പെടുന്നതാണ് യെന്നു   ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ടറോട് പറഞ്ഞു.

ദിലിഷ് പോത്തന്‍ സംവിധാനം ചെയ്ത  തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ സജീവ് പാഴൂര്‍ തന്നെയാണ്  ഫഹദും സുരാജും ഒന്നിക്കുന്ന ഈ ചിത്രത്തിനും കഥയെഴുതുന്നത്. ദിലീഷ് നായരും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ ആരുണ്‍ ആണ് ചിത്രത്തിന്‍റെ  നിര്‍മ്മാണം.

സിദ്ദിഖ് , തമിഴ് നടനും സംവിധായകനുമായ മഹേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വിഷ്ണു പണിക്കറാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹരിനാരായണന്‍റെ  വരികള്‍ക്ക് രാഹുല്‍ രാജ് സംഗിതം നിര്‍വഹിക്കും. മെയ് മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക്കാന്‍ ഒരുങ്ങുന്ന ചിത്രത്തിനു ഇത് വരെ പേര് ഇട്ടിട്ടില്ല. വാരണാസി, നാസിക് , ഏറണാകുളം  കാന്തല്ലൂര്‍, മറയൂര്‍ എന്നിവയായിരിക്കും സിനിമയുടെ പ്രധാന ലോകെഷനുകള്‍.

DONT MISS
Top