നിരവധി തവണ തെറ്റായ പാസ്‌വേര്‍ഡ് അടിച്ചു; 48 വര്‍ഷത്തേക്ക് യുവതിയുടെ ഐഫോണ്‍ ലോക്കായി

പ്രതീകാത്മക ചിത്രം

സുരക്ഷയുടെ കാര്യത്തില്‍ മറ്റുള്ള ഫോണുകളേക്കാളും എന്നും ഒരുപടി മുന്‍പിലാണ് ഐഫോണുകള്‍. എന്നാല്‍ ഐഫോണിന്റെ സുരക്ഷയാണ് ചൈനയിലെ ലൂ എന്ന വീട്ടമ്മയെ മാസങ്ങളായി വലച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി യുവതി തന്റെ മകന് ഫോണ്‍ നല്‍കി. എന്നാല്‍ സ്‌ക്രീന്‍ ലോക്കായപ്പോള്‍ നിരവധി തവണ തെറ്റായ പാസ്‌വേര്‍ഡ് അടിച്ച് 48 വര്‍ഷത്തേക്കാണ് അമ്മയുടെ ഫോണ്‍ മകന്‍ ലോക്കാക്കിയത്.

ഫോണിന്റെ ലോക്ക് മാറും എന്ന് കരുതി രണ്ട് മാസത്തോളം ലൂ കാത്തിരുന്നുവെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവില്‍ ആപ്പിള്‍ സ്റ്റോറില്‍ തന്നെ ഫോണ്‍ കൊണ്ടുപോയി. എന്നാല്‍ സ്‌റ്റോറില്‍ എത്തിയപ്പോഴും നിരാശ തന്നെയായിരുന്നു ഫലം. ഒന്നുകില്‍ 48 വര്‍ഷം കാത്തിരിക്കുക. അല്ലെങ്കില്‍ ഫോണിലുള്ള മുഴുവന്‍ ഫയലുകളും നീക്കം ചെയ്യുക എന്ന രണ്ട് മാര്‍ഗങ്ങളാണ് സ്റ്റോറിലുള്ളവര്‍ ലൂവിനോട് പറഞ്ഞത്.

ഒടുവില്‍ ഫോണിലുള്ള മുഴുവന്‍ ഫയലും ഫോര്‍മാറ്റ് ചെയ്ത് ലോക്ക് നീക്കാന്‍ ലൂ തീരുമാനിച്ചു. നിരവധി തവണ തെറ്റായ പാസ്‌വേര്‍ഡ് അടിക്കുന്നതിലൂടെ 80 വര്‍ഷത്തേക്ക് വരെ ഫോണ്‍ ലോക്കായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആപ്പിള്‍ സ്റ്റോറുടമ പറയുന്നത്.

അഞ്ച് തവണ തെറ്റായ പാസ്‌വേര്‍ഡ് അടിക്കുമ്പോള്‍ ഒരു മിനിട്ടും അറ് തവണ അടിക്കുമ്പോള്‍ അഞ്ച് മിനിട്ടും ഏഴോ എട്ടോ തവണ അടിക്കുമ്പോള്‍ പതിനഞ്ച് മിനിട്ടും ഒന്‍പത് തവണ തെറ്റായ പാസ്‌വേര്‍ഡ് അടിക്കുന്നതോടെ ഒരു മണിക്കൂറുമാണ് സാധാരണഗതിയില്‍ ഐഫോണ്‍ ലോക്കാകുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top