പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ബിജെപിക്കാര്‍ രാത്രി കള്ളന്മാരെപ്പോലെ പതുങ്ങിവരാതെ പകല്‍വെട്ടത്തില്‍ വരൂ, കയ്യും കാലും വെട്ടി തുണ്ടുതുണ്ടമാക്കും: വൈക്കോ (വീഡിയോ)

വൈക്കോ

ത്രിപുരയില്‍ സംഘപരിവാറിന്റെ ആക്രമണത്തിനിടെ ലെനിന്റെ പ്രതിമയും തകര്‍ത്തതില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. ആവേശം മൂന്ന തമഴ്‌നാട്ടിലെ ബിജെപി ഉപാധ്യക്ഷന്‍ എസ്ജി സൂര്യയും ബിജെപി ദേശീയ കമ്മറ്റി അഗം എച്ച് രാജയും സോഷ്യല്‍ മീഡിയയിലും ഇത് പങ്കുവച്ചു.

ലെനിന്റെ പ്രതിമ മാത്രമല്ല, തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമയും ഇതുപോലെ തകരുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പെരിയാറിന്റെ ചില പ്രതിമകള്‍ക്ക് കേടുപാടുകളുണ്ടാക്കാന്‍ ശ്രമവും നടന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് തമഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്.

പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ബിജെപിക്കാര്‍ കള്ളന്മാരെപ്പോലെ രാത്രിയില്‍ വരരുത്. പറ്റുമെങ്കില്‍ ഒരു തിയതി നിശ്ചയിച്ച് പകല്‍വെട്ടത്തില്‍ വരൂ. അങ്ങനെയെങ്കില്‍ നിങ്ങളുടെ കയ്യും കാലും വെട്ടി തുണ്ടുതുണ്ടമാക്കും. ഇക്കാര്യത്തേക്കുറിച്ച് വൈക്കോ പറഞ്ഞു. അദ്ദേഹം സംസാരിച്ച വീഡിയോ താഴെ കാണാം.

പൊലീസ് വേണ്ട, പ്രതിമ തകരാതെ നോക്കാന്‍ ജനങ്ങള്‍ക്കറിയാമെന്ന് കമല്‍ഹാസ്സന്‍ പ്രതികരിച്ചു. ഇപ്പോള്‍ ബിജെപി നേതാക്കള്‍ പ്രതിമ തകര്‍ക്കലിനെ തള്ളിപ്പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നുണ്ട്.

DONT MISS
Top